12:48am 27 October 2026
NEWS
പുനരധിവാസ ഭൂമിയിലേക്കുള്ള വഴി സുരക്ഷിതമാക്കണം . മൂലമ്പിള്ളി കോർഡിനേഷൻ കമ്മിറ്റി
26/10/2026  08:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പുനരധിവാസ ഭൂമിയിലേക്കുള്ള വഴി സുരക്ഷിതമാക്കണം . മൂലമ്പിള്ളി കോർഡിനേഷൻ കമ്മിറ്റി

കൊച്ചി : മൂലമ്പിള്ളി തുരുത്തിൽ കണ്ടെയ്നർ റോഡിന് ഇരുവശത്തും  സർവ്വീസ് റോഡ് ഇല്ലാത്തതും കാട് വളർന്നു നിൽക്കുന്നതും പുനരധിവാസ സൈറ്റിലേക്കുള്ള കാൽനട യാത്രക്കാർക്ക് ഭീഷണിയായിരിക്കുകയാണ്. കാൽനടയാത്രക്കാർക്കായി നീക്കിവെച്ചിട്ടുള്ള പാതയുടെ ഭാഗത്ത് ഇപ്പോൾ പുല്ലും കുറ്റിച്ചെടികളും വളർന്നുകയറുന്നത്, അവരുടെ സുരക്ഷിതമായ സഞ്ചാരത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നു. റോഡിന് സമീപം പുഴയോരത്താണ് പദ്ധതിക്ക് വേണ്ടി  കുടിയൊഴിക്കപ്പെട്ട കുടുംബങ്ങൾക്ക് പുനരധിവാസ  പ്ലോട്ടുകൾ ലഭിച്ചിട്ടുള്ളത് . സർവീസ് റോഡ് ഇല്ലാത്തതുകൊണ്ട് ഈ കുടുംബങ്ങൾ നിലവിൽ  കണ്ടെയ്നർ റോഡിലൂടെ  മരണ ഭയത്തിലാണ് നടന്നു പോകുന്നത്.  സമീപ നാളുകളിൽ കണ്ടെയ്നർ റോഡിൽ ഉണ്ടായിട്ടുള്ള വാഹന അപകടങ്ങളെ തുടർന്ന് ഈ കുടുംബങ്ങൾ ആശങ്കയിലാണ്. ഈ സാഹചര്യത്തിൽ ദേശീയപാത അതോറിറ്റി കണ്ടെയ്നർ റോഡിൻ്റെ ഇരുവശത്തും ഡിപി ആറിൽ നിർദ്ദേശിച്ചിട്ടുള്ളതുപോലെ സർവീസ് റോഡ് നിർമ്മിക്കണം. അടിയന്തര നടപടി എന്ന നിലയിൽ കാൽ നടക്കാരുടെ സുരക്ഷിതത്വത്തിന് വെല്ലുവിളിയായി വളർന്നിട്ടുള്ള കാടുവെട്ടി തെളിച്ച്  യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് മൂലമ്പിള്ളി കോ-ഓർഡിഷൻ കമ്മിറ്റി കമ്മിറ്റി  ആവശ്യപ്പെട്ടു.  ഓസ്റ്റിൻ പോളിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോസി പനക്കൽ, ലൂക്കോസ് തെക്കുംകാനത്ത്, , ഗ്ലാഡ്‌വിൻ ജോൺസൺ, പ്രദീപ്, അരവിന്ദൻ തുടങ്ങിയവർ സംസാരിച്ചു .

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img